Saturday, December 28, 2013

എൻ എസ് എസ് സപ്തദിന ദിന ക്യാമ്പിനു സമാപനം

കടുക്കാംകുന്ന് ജി എൽ പി സ്കൂളിൽ ഡിസംബർ 21 നു ആരംഭിച്ച എൻ എസ് എസ് സപ്തദിന ദിന ക്യാമ്പിനു സമാപനം .സമ്മേളനം മലമ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു .മോയന്സ് പ്രിൻസിപ്പൽ ഇൻ ചാര്ജ് ബാബുരാജ്‌ മാസ്റ്റർ അധ്യക്ഷധ വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് കലക്ടർ എസ്.സംബസിവ റാവു മുഖ്യ അതിഥി ആയിരുന്നു .സ്കൂൾ പി ടി എ പ്രസിഡന്റ്‌ എന ഹരിദാസ്‌  വാര്ഡ് മേമ്ബെര്മാരായ പൊന്നുച്ചാമി , ശോഭന , പി ടി എ വൈസ് പ്രസിഡന്റ്‌ ഗോവിന്ദൻഉണ്ണി കടുക്കാംകുന്ന് ജി എൽ പി എസ് അദ്യാപിക ബിന്ദു , പി ടി എ പ്രസിഡന്റ്‌ രമാദേവി ക്യാംബ് മനജേർ ടി .ബിജു , ക്യംബ് ഓഫീസർ ഡോക്ടർ പി എം ശ്രീധരൻ എന്നിവർ പ്രസംഗിച്ചു










എൻ .എസ് .ക്യാമ്പിൽ "തുടിക്കുന്ന യുവത്വം" എന്ന വിഷയത്തിൽ പി ടി എ എക്സിക്യുട്ടിവ് മെമ്പർ ശ്രി.ശ്രീകുമാർ ക്ലാസ് എടുത്തപ്പോൾ



എൻ എസ് എസ് ക്യാമ്പിനു ആവേശമായി സ്കൂൾ പ്രിൻസിപ്പൽ എ ഡി വിശ്വനാഥനും മോഹനൻ മാസ്റ്റർ എന്നിവർ നാടൻ പാട്ട് അവതരിപ്പിച്ചപ്പോൾ




നശിച്ചുകൊണ്ടിരിക്കുന്ന കടുക്കാംകുന്ന് മുക്കൈപുഴയിൽ എൻ എസ് എസ് വളണ്ടിയർമാർ മുള വെച്ച് പിടിപ്പിച്ചപ്പോൾ




പ്രകൃതി ഭക്ഷണം പാചകം

എൻ എസ് എസ് ക്യാമ്പിൽ പങ്കെടുത്ത വളണ്ടിയർമാർ പ്രകൃതി ഭക്ഷണം പാചകം (അവിൽ കേക്ക് ) ഉണ്ടാക്കിയപ്പോൾ


മദ്യം മയക്കുമരുന്ന് എന്ന വിപത്തിനെതിരെ

മദ്യം മയക്കുമരുന്ന് എന്ന വിപത്തിനെതിരെ കടുക്കം കുന്നു ജി എൽ സ്കൂൾ വിദ്യാർത്തികൾ നടത്തിയ ബോധ വല്കരണ നാടകത്തിൽ എൻ എസ് എസ്  വളണ്ടിയര്മാരും ഒത്തു ചേർന്നപ്പോൾ









നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ എൻ എസ് എസ് വളണ്ടിയർമാർ പങ്കെടുത്തപ്പോൾ



എൻ എസ് എസ് ക്യാമ്പിൽ നടത്തിയ യോഗ ദ്യാന ക്ലാസ്സിൽ വിദ്യാർഥികൾ പങ്കെടുത്തപ്പോൾ




എൻ എസ് എസ് ക്യാമ്പിൽ നടത്തിയ വിവേക ദന്തം ക്യാമ്പിൽ ഡോക്ടർമാർ വിദ്യാര്ത്തികളെ പരിശോധിക്കുന്നു


വഴി വിളക്കുകൾ-ട്രാഫിക് ബോധവല്കരണം

വഴി വിളക്കുകൾ -എന്ന പേരിൽ സപ്തദിന ക്യാമ്പിൽ സഘടിപിച്ച ട്രാഫിക് ബോധവല്കരണ ക്ലാസ്സിൽ അകത്തേതര സി ഐ  എം വി മണികണ്ടൻ ക്ലാസ്സെടുക്കുന്നു

നേതൃത്വം സിദ്ധിയും സാധനയും

എൻ എസ് എസ് സപ്തദിന ക്യാമ്പിൽ നേതൃത്വം സിദ്ധിയും സാധനയും എന്നാ വിഷയത്തിൽ ജൂനിയർ ചേംബർ ഇന്റർനാഷനൽ ട്രെയിനർ ആർ.സുധർസനൻ ക്ലാസെടുക്കുന്നു


അവയവ ദാന ക്യാമ്പ്

മോയന്സിലെ എൻ .എസ് എസ് വളണ്ടിയർമാർ സപ്തദിന ക്യാമ്പിൽ സംഘടിപ്പിച്ച അവയവ ദാന ക്യാമ്പിൽ കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യ ജില്ല ഭാരവാഹി എൻ ജി ജോണ്‍സണ്‍ ക്ലാസ്സെടുക്കുന്നു

കടുക്കാംകുന്നം മുക്കൈപുഴ സംരക്ഷിക്കണമെന്ന് ആവശ്യപെട്ട് മോയന്സിലെ എൻ എസ് എസ് വളണ്ടിയർമാർ നടത്തിയ പചരണ ജാഥയും ഒപ്പ് ശേഖരണവും







എൻ .എസ് .എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ അടുക്കള തോട്ടം പദ്ധതി കടുക്കാം കുന്നു ഗ്രാമത്തിൽ ആരംഭിച്ചപ്പോൾ