സ്വാര്തതക്ക് വേണ്ടി സർവ്വതും വെട്ടിപിടിക്കാൻ ശ്രമിക്കുന്ന മനുഷ്യൻ വംശനാശത്തിന്റെ പിടിയിൽ അകപെട്ടുകൊണ്ടിരിക്കുകയാനെന്നു പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ടോണി തോമസ് അഭിപ്രായപെട്ടു .പരിസ്ഥിതി വിജ്ഞാനം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ലോകത്ത് ഏറ്റവും കൂടുതൽ മഹാരോഗികൾ ഉള്ള സ്ഥലം കേരളമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .കാൻസർ രോഗികള് ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിൽ ആണ് . ഗര്ഭപാത്രം ഏറ്റവും കൂടുതൽ നീകം ചെയ്യുന്നത് കേരളത്തിൽ ആണ് . പോന്നത്തടിയും ഹൃദ്രോഗവും ഉള്ളവരുടെ നാടും കേരളമായി മാറികൊണ്ടിരികുന്നു. ഇതിന്റെയെല്ലാം കാരണം മരുന്ന് നിര്മ്മാണ ലോബികളുടെ ഗൂഡ തന്ത്രങ്ങൾ ആണെന്നും അദ്ദേഹം തുടർന്നു.പി ടി എ പ്രസിഡന്റ് . എൻ . ഹരിദാസ് അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ വിശ്വനാഥൻ, ഇന്ദിര ടീച്ചർ, സ്റ്റാഫ് സെക്രെട്ടറി ബിജു എന്നിവര് സംസാരിച്ചു . രഫൂവ നന്ദി പറഞ്ഞു .
Tuesday, December 3, 2013
ക്ലീനിംഗ് ലോഷൻ സംഭാവന ചെയ്തു
സ്കൂളിലെ ടോയിലറ്റ് ക്ലീനിങ്ങിനു ഉദാര മനസ്കരായ ബിസ്സിനസ്സുകാർ ക്ലീനിംഗ് ലോഷൻ സംഭാവന ചെയ്തു .ഒരുവര്ഷത്തെക്കുള്ള ക്ലീനിംഗ് ലോഷൻ അയ്യപ്പങ്കാവ് കേന്ദ്രീകരിച്ചു പ്രവര്ത്തിക്കുന്ന ഗോൾഡൻ ഫെതെര്ഴ്സ് എന്ന സ്ഥാപനമാണ് സംഭാവന വാഗ്ദാനം ചെയ്തത് . ആദ്യപടി എന്ന നിലക്ക് 25 ലിറ്റർ ക്ലീനിംഗ് ലോഷൻ ചൊവ്വാഴ്ച സ്കൂൾ അധികൃതരെ കമ്പനി ഭാരവാഹികൾ ഏല്പ്പിച്ചു . ചടങ്ങിൽ പി .ടി .എ പ്രസിഡന്റ് എൻ.ഹരിദാസ് , സ്കൂൾ എച് .എം .കെ.എൻ ലളിത .അദിഷനൽ എച് .എം സുധാകരൻ, അദ്യാപകരയായ ബിജു മാസ്റ്റർ , മോഹനൻ മാസ്റ്റർ , എന്നിവർ സംബന്ധിചു
Subscribe to:
Posts (Atom)