Sunday, December 8, 2013
Friday, December 6, 2013
പ്രത്യുല്പാധനവും sexual ഹെൽത്തും
സൌഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്തിനികൽക്കായി പ്രത്യുല്പാധനവും sexual ഹെൽത്തും എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു . പാലക്കാട് തങ്കം ആശുപത്രിയിലെ സ്ത്രീ രോഗ വിദഗ്ധ ഡോക്ടർ പ്രിയദർസിനി ക്ലാസ്സെടുത്തു .പി.ടി എ പ്രസിഡന്റ് എൻ .ഹരിദാസ് അധ്യക്ഷത വഹിച്ചു .സൌഹൃദ ക്ലബ്ബ് ഇൻ ചാര്ജ് സുനിത മേരി ജോണ്‍ ,വിദ്യാർഥി പ്രധിനിധി രഫുഅ എന്നിവർ സംസാരിച്ചു
അന്താരാഷ്‌ട്ര ജല സഹകരണ ആഘോഷം
സയിന്സ് ക്ലബ്ബിന്റെ ആഭിമുക്യത്തിൽ സ്കൂളിൽ അന്താ രാഷ്ട്ര ജല സഹകരണ ആഘോഷങ്ങൾ സജീവമായി .
സ്കൂളിനകത്തും പുറത്തുമായി ജലവുമായി ബന്ധപെട്ട വിവിധ പദ്ധതികൾ നടപ്പിലാക്കികൊണ്ടാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് .
ഇതിന്റെ ഭാഗമായി അന്താരാഷ്‌ട്ര സഹകരണ വര്ഷ റാലി സംഘടിപ്പിച്ചു . ജില്ലാ പോലീസ് മേധാവി ജി .സോമശേഖരൻ ഉദ്ഘാടനം ചെയ്തു .
സമീപ പ്രദേശങ്ങളിലെ ജല ദൌർലഭ്യ പ്രദേശങ്ങളുടെ വിവര ശേഖരം ,പുഴ ഉൾപടെ ഉള്ള ജല സ്ത്രോതസ്സുകളിലെ കടന്നുകയറ്റം ,നശീകരണം , ഉലപ്ദെയുല്ല വിഷയങ്ങളിലെ ഇടപെടൽ,ബോധവല്കരണ പരിപാടികൾ ,ഡോകുമെന്ട്രരി പ്രദര്സനം,ജലത്തിന്റെ അമൂല്യതയെ ബോധ്യപെടുത്തുന്ന വിവിധ പദ്ധതികൾ നടപ്പിലാക്കൽ എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു വരുന്നു .അന്താരാഷ്‌ട്ര ജലവർഷവുമായി ബന്ധപെട്ട പ്രവർത്തനങ്ങൾ പരിഗണിച്ചു ,ന്യുടെൽഹി ആസ്ഥാനമായുള്ള സയിന്സ് ആൻഡ് ടെക്നോളജി വകുപ്പ് മോയന്സ് സ്കൂളിനെ തിരഞ്ഞെടിട്ടിട്ടുണ്ട്. അഹമദാബാദ് സയിന്സ് സിറ്റിയിൽ ഡിസംബറിൽ നടക്കുന്ന ക്യാമ്പിൽ സ്കൂളിനെ പ്രധിനിധീകരിച്ചു അധ്യാപകനായ ജോസ് ദാനിയൽ ,പതാംക്ലാസ് വിദ്യാര്ത്തിനി അശ്വതി എന്നിവര് പകെടുക്കും .
ആഘോഷ പരിപാടിയുടെ ഉത്ഘാടന ചടങ്ങിൽ പി.ടി എ പ്രസിഡണ്ട് എൻ.ഹരിദാസ് അധ്യക്ഷത വഹിച്ചു .
ഹെഡ് മിസ്ട്രെസ്സ് കെ .എൻ .ലളിത .അദീഷനൽ എച് .എം .സുധാകരാൻ അധ്യാപകരായ ജോസ് ധാനിയാൽ മോഹനൻ , രമ.സി .മേനോണ്‍ , ബിജു ,ഭാഗ്യലക്ഷ്മി , സുനില , ബഷീർ എന്നിവർ പങ്കെടുത്തു .
Thursday, December 5, 2013
Wednesday, December 4, 2013
Tuesday, December 3, 2013
മനുഷ്യൻ വംശനാശത്തിന്റെ പിടിയിൽ അകപെട്ടുകൊണ്ടിരിക്കുന്നു-ടോണി തോമസ്
സ്വാര്തതക്ക് വേണ്ടി സർവ്വതും വെട്ടിപിടിക്കാൻ ശ്രമിക്കുന്ന മനുഷ്യൻ വംശനാശത്തിന്റെ പിടിയിൽ അകപെട്ടുകൊണ്ടിരിക്കുകയാനെന്നു പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ടോണി തോമസ് അഭിപ്രായപെട്ടു .പരിസ്ഥിതി വിജ്ഞാനം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ലോകത്ത് ഏറ്റവും കൂടുതൽ മഹാരോഗികൾ ഉള്ള സ്ഥലം കേരളമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .കാൻസർ രോഗികള് ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിൽ ആണ് . ഗര്ഭപാത്രം ഏറ്റവും കൂടുതൽ നീകം ചെയ്യുന്നത് കേരളത്തിൽ ആണ് . പോന്നത്തടിയും ഹൃദ്രോഗവും ഉള്ളവരുടെ നാടും കേരളമായി മാറികൊണ്ടിരികുന്നു. ഇതിന്റെയെല്ലാം കാരണം മരുന്ന് നിര്മ്മാണ ലോബികളുടെ ഗൂഡ തന്ത്രങ്ങൾ ആണെന്നും അദ്ദേഹം തുടർന്നു.പി ടി എ പ്രസിഡന്റ് . എൻ . ഹരിദാസ് അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ വിശ്വനാഥൻ, ഇന്ദിര ടീച്ചർ, സ്റ്റാഫ് സെക്രെട്ടറി ബിജു എന്നിവര് സംസാരിച്ചു . രഫൂവ നന്ദി പറഞ്ഞു .
ക്ലീനിംഗ് ലോഷൻ സംഭാവന ചെയ്തു
സ്കൂളിലെ ടോയിലറ്റ് ക്ലീനിങ്ങിനു ഉദാര മനസ്കരായ ബിസ്സിനസ്സുകാർ ക്ലീനിംഗ് ലോഷൻ സംഭാവന ചെയ്തു .ഒരുവര്ഷത്തെക്കുള്ള ക്ലീനിംഗ് ലോഷൻ അയ്യപ്പങ്കാവ് കേന്ദ്രീകരിച്ചു പ്രവര്ത്തിക്കുന്ന ഗോൾഡൻ ഫെതെര്ഴ്സ് എന്ന സ്ഥാപനമാണ് സംഭാവന വാഗ്ദാനം ചെയ്തത് . ആദ്യപടി എന്ന നിലക്ക് 25 ലിറ്റർ ക്ലീനിംഗ് ലോഷൻ ചൊവ്വാഴ്ച സ്കൂൾ അധികൃതരെ കമ്പനി ഭാരവാഹികൾ ഏല്പ്പിച്ചു . ചടങ്ങിൽ പി .ടി .എ പ്രസിഡന്റ് എൻ.ഹരിദാസ് , സ്കൂൾ എച് .എം .കെ.എൻ ലളിത .അദിഷനൽ എച് .എം സുധാകരൻ, അദ്യാപകരയായ ബിജു മാസ്റ്റർ , മോഹനൻ മാസ്റ്റർ , എന്നിവർ സംബന്ധിചു
Monday, December 2, 2013
ബാൻഡിന്റെ ശബ്ദ മാധുരിയിൽ ലയിച്ച്
തിങ്കളാഴ്ച ത്രിത്താലയിൽ വെച്ച് നടന്ന ജില്ലാ കലോത്സവത്തിൽ ഹയെർ സെകണ്ടരി വിഭാഗത്തിൽ ബാൻഡ് മേളത്തിൽ കാലാകാലങ്ങളായി കുത്തകയാക്കി വെച്ചിരുന്ന ടീമുകളുമായി മൊയൻസ് വിദ്യാർത്തികൾ മത്സരിച്ചു 2nd എ ഗ്രേഡ് നേടി . കേവലം അഞ്ച് പോയന്റിന്റെ വ്യത്യാസത്തിൽ ഒന്നാം സ്ഥാനം നഷ്ടപെട്ട വിദ്യാർത്തികൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ അപീൽ സമർപിച്ചു. കേവലം ദിവസങ്ങള് കൊണ്ടാണ് മൊയൻസ് വിദ്യാർഥികൾ ബാൻഡ് മേളത്തിൽ തങ്ങളുടെ കരുത്തു നേടുകയും അത് തെളിയിക്കുകയും ചെയ്തത് .കലോത്സവത്തിൽ പങ്കെടുക്കാൻ പോകുന്നതിനു മുന്ബായി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിശീലന പരിപാടി കാണാനും അനുമോദിക്കാനും ആയിരക്കണക്കിനു വിദ്യാർത്തികളും അദ്യാപകരും ഗ്രൗണ്ടിൽ അണിനിരന്ന് വിദ്യാര്തിനികൾക്ക് കരുത്തു പകർന്നു.
ലോക എയിഡ്സ് ദിന റാലി നടത്തി
ലോക എയിഡ്സ് ദിനത്തിന്റെ ഭാഗമായി സ്കൂളിലെ ഹെൽത്ത് ക്ലബ് , ആരോഗ്യ ക്ലബ് , റെഡ്ക്രോസ് , എൻ.എസ്.എസ്. ഗൈഡ്സ് എന്നിവയുടെ സംയുക്ത ആഭിമുക്യത്തിൽ റാലി നടത്തി .പ്രധാന അദ്യാപകരായ കെ .എൻ .ലളിത , സുധാകരാൻ , എന്നിവർ സംസാരിച്ചു .പി.ടി എ പ്രസിഡന്റ് എൻ .ഹരിദാസ് പങ്കെടുത്തു റാലിക്ക് അദ്യാപകരായ യോഗമേരി , ശോഭ , തുടങ്ങിയവർ നേതൃത്വം നല്കി .
"പ്രകൃതി ജീവിതം സന്തോഷ ജീവിതം" --ക്ലാസ് സംഘടിപ്പിച്ചു .
സ്കൂളിലെ സൌഹൃദ ക്ലബ്ബിന്റെ ആഭിമുക്യത്തിൽ "പ്രകൃതി ജീവിതം സന്തോഷ ജീവിതം" എന്ന വിഷയത്തിൽ വിദ്യാർത്തികൽക്കായി ക്ലാസ് സംഘടിപ്പിച്ചു .
ജൂനിയർ ചേംബർ ഇന്റർനാഷനൽ സോണ്‍ ട്രൈനെർ ആർ. സുധര്സനൻ ഭക്ഷണത്തിലെ മാലിന്യം , വിവിധ രോഗങ്ങളുടെ പിന്നിലെ അറിയപെടാത്ത സത്യങ്ങൾ,പ്രകൃതി ജീവിതത്തിലെ മൂല്യം എന്നെ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സെടുത്തു .പി .ടി .എ പ്രസിഡന്റ് എൻ .ഹരിദാസ് , പ്രിൻസിപ്പൽ വിശ്വനാഥൻ , അധ്യാപിക സുനിത മേരി ജോണ്‍ , എന്നിവർ സംസാരിച്ചു . അഫ്രിൻ നന്ദി പറഞ്ഞു .
Saturday, November 30, 2013
സല്യുട്ട് ദി സൈലന്റ് വർക്കേഴ്സ് പദ്ധതിക്ക് തുടക്കമായി
ആരോടും പരിഭവമില്ലാതെ സമൂഹത്തിന്റെ നന്മക്കു വേണ്ടി നിസബ്ദമായി ജ്യോലിചെയ്യുന്നവരെ കണ്ടെത്തി ആദരിക്കുന്ന പദ്ധതിക്ക് മോയൻസ് വിദ്യാർത്തികൾ തുടക്കം കുറിച്ചു.സല്യുട്ട് ദി സൈലന്റ് വർക്കേഴ്സ് എന്ന പേരിൽ സ്കൂളിലെ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാരാണ് പദ്ധതി നടപ്പിലാക്കുന്നത് .കഴിഞ്ഞ കുറേ മാസങ്ങളായി വിദ്യാർത്തികൾ ഉപയോഗിച്ചുവരുന്ന മൂത്രപുരയും കക്കൂസും രോഗ വാഹഗ കേന്ദ്രമായി മാറിയപ്പോൾ പി.ടി .എ യുടെ നിർദേശപ്രകാരം ക്ളീനിംഗ് തൊഴിലാളികൾ അറപ്പോ വെറുപ്പോ ഇല്ലാതെ ആത്മാര്ത്തമായി ഇടപെടുന്നത് കണ്ടതാണ് വിദ്യാര്ത്തികളുടെ കണ്ണ് തുറപ്പിക്കുകയും ,ഇത്തരമൊരു പരിപാടിക്ക് തുടക്കം കുറിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തത് .ആരുടേയും പരിഗണന ലഭിക്കാതെ സമൂഹത്തിന്റെ നന്മക്കുവേണ്ടി എത്രയോപേർ ജ്യോലി ചെയ്യുന്നുണ്ട് .അവരെ കണ്ടെത്തി തുടര്ന്നുള്ള ദിവസങ്ങളിൽ ആദരിക്കും .ചടങ്ങിൽ പി.ടി എ പ്രസിഡന്റ് എന.ഹരിദാസ് അധ്യക്ഷത വഹിച്ചു .ക്ളീനിംഗ് തൊഴിലാളികളായ മുരുകൻ,കുമാർ, നഗരസഭയിലെ 6 -)0 ഡിവിഷൻ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവര്ക്കുള്ള ഉപഹാരങ്ങൾ പ്രിൻസിപ്പൽ വിശ്വനാഥൻ എൻ.എസ്.എസ്. അംഗങ്ങളായ വിദ്യാർത്തികൾ ചേർന്ന് സമര്പ്പിച്ചു .അദ്യാപകരായ ശ്രീധരൻ ,ബിജു,മദെർ പി ടി എ പ്രസിഡന്റ് ചന്ദ്രലേഖ , നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു .
Wednesday, November 27, 2013
എൻ.എസ്.എസ് പ്രവര്ത്തനത്തിന് തുടക്കമായി
പഠനത്തോടൊപ്പം സേവനവും കടമയായി കണ്ടുകൊണ്ട് സ്കൂളിൽ എൻ.എസ്.എസ് പ്രവര്ത്തനത്തിന് തുടക്കമായി . ഇതിന്റെ ഭാഗമായി വളന്റിയർമാര്ക്കുള്ള പ്രചോദന ക്ളാസ്സ് സംഘടിപ്പിച്ചു .
100 ഓളം വിദ്യാർത്തിനികൾ പങ്കെടുത്ത യോഗത്തിൽ സ്കൂൾ പി ടി എ പ്രസിഡന്റ് എൻ .ഹരിദാസ് , സ്കൂൾ പ്രിൻസിപ്പൽ -എ ഡി .വിശ്വനാഥൻ, അദ്യാപകരായ ബിജു .ടി , ശ്രീധരൻ എന്നിവർ സംസാരിച്ചു . സ്കൂളിലെ ഹൈജെനിക് പ്രവർത്തനങ്ങൾക്ക് എൻ .എസ് .എസ് അംഗങ്ങളായ വിദ്യാർത്തികൾ തുടക്കം കുറിച്ചു.
100 ഓളം വിദ്യാർത്തിനികൾ പങ്കെടുത്ത യോഗത്തിൽ സ്കൂൾ പി ടി എ പ്രസിഡന്റ് എൻ .ഹരിദാസ് , സ്കൂൾ പ്രിൻസിപ്പൽ -എ ഡി .വിശ്വനാഥൻ, അദ്യാപകരായ ബിജു .ടി , ശ്രീധരൻ എന്നിവർ സംസാരിച്ചു . സ്കൂളിലെ ഹൈജെനിക് പ്രവർത്തനങ്ങൾക്ക് എൻ .എസ് .എസ് അംഗങ്ങളായ വിദ്യാർത്തികൾ തുടക്കം കുറിച്ചു.
Saturday, September 14, 2013
ഓണാഘോഷം സംഘടിപ്പിച്ചു
സ്കൂളിലെ യുപി ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിധ്യാര്തികൾ ഓണാഘോഷം സംഘടിപ്പിച്ചു . യുപി , ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർഥികൾ മനോഹരമായ പൂക്കളം ക്ലാസ് മുറികളിൽ ഒരുക്കിയാണ് ആഘോഷത്തിൽ പങ്കാളികൾ ആയതെങ്കിൽ , ഹയർ സെക്കന്ററി വിഭാഗത്തിലെ വിദ്യാർഥികൾ ഓണ സദ്യയും ഒരുക്കി .
സ്കൂളിൽ നടന്ന ആഘോഷങ്ങൾ നേരിൽ കാണാനായി മാവേലി എത്തിയത് സ്കൂൾ അദ്യാപകർക്കും വിദ്യാർത്തികൾക്കും കൌതുകമായി .മഹാബലിയെ അദ്യാപകരും വിദ്യാര്ത്തികളും ചേർന്ന് എതിരേറ്റു .
സ്കൂളിൽ നടന്ന ആഘോഷങ്ങൾ നേരിൽ കാണാനായി മാവേലി എത്തിയത് സ്കൂൾ അദ്യാപകർക്കും വിദ്യാർത്തികൾക്കും കൌതുകമായി .മഹാബലിയെ അദ്യാപകരും വിദ്യാര്ത്തികളും ചേർന്ന് എതിരേറ്റു .
Thursday, February 7, 2013
പ്രകൃതിയിലെ പവിത്രത മനസ്സിലാക്കാനായി വനയാത്ര
പ്രകൃതിയിലെ പവിത്രത മനസ്സിലാക്കാനായി സ്കൂളിലെ വിധ്യാര്തികള്‍ പറമ്പിക്കുളം വനം സന്ദര്സ്സിച്ചു .സ്കൂളിലെ നേച്ചര്‍ ക്ലബ് , എസ് .പി .സി , തുടങ്ങി വിവിധ ക്ലബ്ബുകളിലെ വിധ്യാര്തികളും അധ്യാപകരുടെയും വത്തിലായിരുന്നു യാത്ര . രണ്ടു ദിവസം പറമ്പിക്കുളത്തെ വനപാലകരുടെ അദിഥികളായിരുന്നു സംഘം .കാടിനെകുരിച്ചും , കാട്ടിലെ വനജീവികളെ കുറിച്ചും , അവരുടെ പവിത്രമായ ജീവിത രീതികളെ കുറിച്ചും വനപാലകര്‍ നല്‍കിയ ക്ലാസ്സുകള്‍ ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്ക്കും പുതിയ അറിവ് നല്‍കി . പക്ഷി നിരീക്ഷണം , ട്രക്കിംഗ്, വിവിധ ക്ലാസ്സുകള്‍ , പരിശീലന പരിപാടികള്‍ എന്നിവയും നടന്നു . അദ്യാപകരായ ജോസ് ദാനിയല്‍ , റോസമ്മ , ദേവകി , പി ടി എ വൈസ് പ്രസിഡന്റ് എന്‍ . ഹരിദാസ് എന്നിവരുടെ നേത്രുത്ത്വത്തിലായിരുന്നു യാത്ര .
മലമ്പുഴയിലെ ജല സുചീകരണ പ്ലാന്റ് സന്ദര്‍ശിച്ചു
സ്കൂളിലെ സ്കൌട്ട് ആന്‍ഡ് ഗൈഡ്, നേച്ചര്‍ , ഹെല്‍ത്ത് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ മലമ്പുഴയിലെ ജല സുചീകരണ പ്ലാന്റ് സന്ദര്‍ശിച്ചു .രാമകൃഷ്ണന്‍ മാസ്റ്റര്‍ , സെല്‍വന്‍ മാസ്റ്റര്‍ , ശോഭ ടീച്ചര്‍ , ജയന്തി ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ 61 വിദ്യാര്‍ഥികള്‍ ഉള്‍പെടുന്നതായിരുന്നു യാത്രാ സംഗം .1961 പണികഴിപിച്ച പ്ലാന്റ് ഉള്‍പടെ മലമ്പുഴയിലെ പുതിയ പ്ലാന്റും പ്രവര്‍ത്തന രീതികളും വിദ്യാര്‍ത്തികള്‍ക്ക് പുത്തന്‍ അറിവ് നല്‍കി . പഠന സംഗത്തെ അസിസ്റ്റന്റ് . എക്സിസുട്ടിവ് എഞ്ചിനീയര്‍ സുമിയുടെ നേതൃത്ത്വത്തില്‍ ജീവനക്കാര്‍ സ്വീകരിച്ചു .
Friday, December 21, 2012
വ്യാപാരികളുമായി ചര്‍ച്ച സംഘടിപ്പിച്ചു
![]() |
| വിധ്യാര്‍ത്തികളുമായുള്ള ചര്‍ച്ചയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ജോബി.വി.ചുങ്കത്ത് സംസാരിക്കുന്നു |
വിദ്യാര്തികള്‍ക്കുള്ള തുണി സഞ്ചി വിതരണം , ക്രിസ്ത്മസ് കേക്ക് മുറിക്കല്‍ ചടങ്ങ് എന്നിവയും സംഘടിപ്പിച്ചു .
![]() |
| ചോദ്യം ചോദിക്കുന്ന വിദ്യാര്‍ത്തിനികള്‍ |
![]() |
| ക്രിസ്ത്മസ് കേക്ക് മുറിക്കല്‍ |
![]() |
| തുണി സഞ്ചി വിതരണം |
Subscribe to:
Posts (Atom)



































