Saturday, December 28, 2013

മോയന്സിലെ എൻ.എസ് എസ് ന്റെ ആഭിമുക്യത്തിൽ കടുക്കാംകുന്നു ഗവ .എൽ സ്കൂളിൽ സപ്തദിന ക്യാമ്പ് ആരംഭിച്ചപ്പോൾ



പ്രിൻസിപ്പൽ എ ഡി വിശ്വനാഥൻ പതാക ഉയര്ത്തുന്നു
പ്രാര്ത്ഥന കുമാരി അപർണ & സ്വപ്ന

അധ്യക്ഷൻ എൻ. ഹരിദാസ്‌ .പി ടി എ പ്രസിഡന്റ്‌



INAGURATION : SUMALATHA MOHANDAS PRESIDENT MALAMPUZHA PANCHAYATH PRESIDENT

SEED DISTRIBUTION SRI KRISHNAKUMAR EDUCATIONAL STANDING COMMITTE CHAIRMAN PALAKKAD MUNCIPALITY

SURVAY FORM DISTRIBUTION BY PREMAKUMARI SIVADAS,MALAMPUZHA BLOCK PANCHAYATH MEMBER

 FALICITATION








Thursday, December 19, 2013

സംഭ്രഭകത്വ വികസന ക്ലബ്ബ്

സ്കൂളിൽ സംഭ്രഭകത്വ വികസന ക്ലബ്ബ് ആരംഭിക്കുന്നതിനെ കുറിച്ചുള്ള ക്ലാസ്സ്‌ സംഘടിപ്പിച്ചു .ജില്ല വ്യവസായ കേന്ദ്രം മാനേജർ ശ്രി ശാന്തകുമാര്  ക്ലാസ്സെടുത്തു . പി.ടി എ പ്രസിഡന്റ്‌ എൻ.ഹരിദാസ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ടി .ബിജു ,സുരേഷ്ബാബു മാസ്റ്റർ എന്നിവര് സംസാരിച്ചു .




Friday, December 13, 2013

പ്രത്യേക കഴിവുകൾ ഉള്ള വിദ്യാർഥികളുടെ സംഗമവും കലാമത്സരങ്ങളും സംഘടിപ്പിച്ചു

പ്രത്യേക കഴിവുകൾ ഉള്ള വിദ്യാർഥികളുടെ സംഗമവും കലാമത്സരങ്ങളും സ്കൂളിൽ സംഘടിപ്പിച്ചു. മനോഹരമായി പാടാനും പ്രസംന്ഗിക്കാനും മത്സരങ്ങളിൽ സജീവമായി പങ്കെടുക്കാനും ഓരോരുത്തരും മത്സരിക്കുകയായിരുന്നു. തങ്ങളുടെ ലക്ഷ്യങ്ങൾ മറ്റുള്ളവരുടെ മുന്നിൽ ദ്രിട നിശ്ചയത്തോടെ അവതരിക്കുമ്പോൾ യഥാർത്തത്തിൽ മറ്റു വിദ്യാർത്തികൾക്കും അതൊരു മാതൃകയായി മാറി .തങ്ങളുടെ മക്കളുടെ ലക്ഷ്യ ബോധത്തെ കുറിച്ച് മാതാപിതാക്കൾ ആശ്ചര്യപെട്ടു.
മത്സര പരിപാടികൾ സ്കൂൾ പ്രിൻസിപ്പൽ എ .ഡി .വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു .പി .ടി എ പ്രസിഡന്റ്‌ എൻ.ഹരിദാസ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ എച് .എം .കെ .എൻ ലളിത , അടിഷനൽ എച് .എം സുധാകരൻ, സോളമൻ , സുലേഖ ടീച്ചർ, സ്റ്റാഫ്‌ സെക്രെടറിമാരായ ബഷീർ മാസ്റ്റർ , ബിജു മാസ്റ്റർ എന്നിവർ പ്രസംഗിച്ചു . സുനിത ടീച്ചർ സ്വാഗതം പറഞ്ഞു .
വിവിധ മത്സരങ്ങളിൽ പങ്കെടുത്തവര്ക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു .
പ്രത്യേക കഴിവുകൾ ഉള്ള വിദ്യാര്ത്തികളുടെ രക്ഷിതാക്കളുടെ കമ്മിറ്റി രൂപീകരിച്ചു .ശരിയത്തിനെ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്തു











Wednesday, December 11, 2013

സ്കൂളിലെ ഐ ടി ക്ലബ്ബ് ഉപദേശക സമിതി യോഗം

സ്കൂളിലെ ഐ ടി ക്ലബ്ബ് ഉപദേശക സമിതി യോഗം ലൈബ്രറി ഹാളിൽ ചേർന്നു.
ഹൈസ്കൂൾ ഹയെർ സെക്കെണ്ടരി വിഭാഗങ്ങളിൽ അത്യാവശ്യമായി നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ചര്ച്ച ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തു .യോഗത്തിൽ പി .ടി എ പ്രസിഡന്റ്‌ ആദ്യക്ഷധ വഹിച്ചു . എച് .എം കെ എൻ ലളിത ഐ ടി വിഭാഗത്തിൽ ചര്ജുള്ള അദ്യാപകരായ നിർമല , ജോസ് ദാനിയൽ , സോളമൻ ,ഡെപ്യുട്ടി എച് .എം ദേവകി  , സ്റ്റഫ്  സെക്രട്ടറി ബഷീർ തുടങ്ങിയവർ സംസാരിച്ചു .

നല്ല പാഠങ്ങളുമായി മൊയൻസിലെ അദ്യാപകരും വിദ്യാർഥികളും





പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ പ്രേരിപ്പിക്കുന്ന നല്ല പാഠങ്ങളുമായി മൊയൻസിലെ അദ്യാപകരും വിദ്യാർഥികളും അവരുടെ ആത്മാർഥത തെളിയിക്കുന്നു . സ്കൂളിൽ കുമിഞ്ഞു കൂടുന്ന വേസ്റ്റുകൾ ശേഖരിച്ചു അത് പണമാക്കി മാറ്റുകയും അതിൽ നിന്നും തുണി സഞ്ചിയായും , പുസ്തകമായും , വിദ്യാര്തികൾക്കുള്ള  പഠനോപകരണമായും  മാറുന്ന വിദ്യക്ക്  സ്കൂളിൽ രണ്ടുവര്ഷം പൂര്ത്തിയാകുന്നു .
സ്കൂളിലെ യു .പി വിഭാഗത്തിലെ അദ്യാപികയായ ഫിലോമിന ടീച്ചറുടെയും സഹ അദ്യാപികമാരുടെയും നേതൃത്വത്തിൽ നടക്കുന്ന വേസ്റ്റുകൾ പോന്നാക്കാം എന്ന പദ്ധതിയിലൂടെ 6000 പേർക്ക് തുണി സഞ്ചി വിതരണം കഴിഞ്ഞ ദിവസം പൂര്ത്തിയായി .കുമിഞ്ഞ്‌ കൂടുന്ന വേസ്റ്റുകൾ കേവലം പണമാക്കി മാറ്റുന്ന വിദ്യ എന്നതിനും അപ്പുറത്തേക്ക്  പ്രകൃതിയോടുള്ള  പ്രതിബദ്ധത കൂടിയാണ്  ഇതിലൂടെ ടീച്ചറും വിദ്യാർഥികളും പ്രകടമാക്കുന്നത്.
സ്കൂളിൽ നടന്ന തുണി സഞ്ചി വിതരണത്തിന്റെ ചടങ്ങിൽ പി.ടി എ പ്രസിഡണ്ട്‌ എൻ.ഹരിദാസ്‌ , എച് .എം കെ എൻ ലളിത .aditional എച് .എം സുധാകരാൻ , അദ്യാപികമാരായ ഫിലോമിന , സുമ , സ്റ്റാഫ് സെക്രടറി ബഷീർ എന്നിവർ സംബന്ധിചു

Sunday, December 8, 2013

സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ പോയിന്റ്‌ നേടികൊണ്ട് ഒന്നാം സ്ഥാനെത്തു എത്തിയ മോയന്സിലെ ഹയെർ സെക്കന്ററി വിദ്യാർത്തികൾ

സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ പോയിന്റ്‌ നേടികൊണ്ട് ഒന്നാം സ്ഥാനെത്തു എത്തിയ മോയന്സിലെ ഹയെർ സെക്കന്ററി വിദ്യാർത്തികൾ

ജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മോയന്സിലെ ഹയെർ സെക്കന്ററി വിദ്യാർത്തികൾ

മൂകാഭിനയത്തിൽ ജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ
മോയന്സിലെ ഹയെർ സെക്കന്ററി വിദ്യാർത്തികൾ

ഒപ്പനയിൽ ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ
മോയന്സിലെ ഹയെർ സെക്കന്ററി വിദ്യാർത്തികൾ

Friday, December 6, 2013

പ്രത്യുല്പാധനവും sexual ഹെൽത്തും

സൌഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്തിനികൽക്കായി പ്രത്യുല്പാധനവും sexual ഹെൽത്തും എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു . പാലക്കാട്‌ തങ്കം ആശുപത്രിയിലെ സ്ത്രീ രോഗ വിദഗ്ധ ഡോക്ടർ പ്രിയദർസിനി ക്ലാസ്സെടുത്തു .പി.ടി എ പ്രസിഡന്റ്‌ എൻ .ഹരിദാസ്‌ അധ്യക്ഷത വഹിച്ചു .സൌഹൃദ ക്ലബ്ബ് ഇൻ ചാര്ജ് സുനിത മേരി ജോണ്‍ ,വിദ്യാർഥി പ്രധിനിധി  രഫുഅ എന്നിവർ സംസാരിച്ചു




അന്താരാഷ്‌ട്ര ജല സഹകരണ ആഘോഷം


സയിന്സ് ക്ലബ്ബിന്റെ ആഭിമുക്യത്തിൽ സ്കൂളിൽ അന്താ രാഷ്ട്ര ജല സഹകരണ ആഘോഷങ്ങൾ സജീവമായി .
സ്കൂളിനകത്തും പുറത്തുമായി ജലവുമായി ബന്ധപെട്ട വിവിധ പദ്ധതികൾ നടപ്പിലാക്കികൊണ്ടാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് .
ഇതിന്റെ ഭാഗമായി അന്താരാഷ്‌ട്ര സഹകരണ വര്ഷ റാലി സംഘടിപ്പിച്ചു . ജില്ലാ പോലീസ് മേധാവി ജി .സോമശേഖരൻ ഉദ്ഘാടനം ചെയ്തു .
സമീപ പ്രദേശങ്ങളിലെ ജല ദൌർലഭ്യ പ്രദേശങ്ങളുടെ വിവര ശേഖരം ,പുഴ ഉൾപടെ ഉള്ള ജല സ്ത്രോതസ്സുകളിലെ കടന്നുകയറ്റം ,നശീകരണം , ഉലപ്ദെയുല്ല വിഷയങ്ങളിലെ ഇടപെടൽ,ബോധവല്കരണ പരിപാടികൾ ,ഡോകുമെന്ട്രരി പ്രദര്സനം,ജലത്തിന്റെ അമൂല്യതയെ ബോധ്യപെടുത്തുന്ന വിവിധ പദ്ധതികൾ നടപ്പിലാക്കൽ എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു വരുന്നു .അന്താരാഷ്‌ട്ര ജലവർഷവുമായി ബന്ധപെട്ട പ്രവർത്തനങ്ങൾ പരിഗണിച്ചു ,ന്യുടെൽഹി ആസ്ഥാനമായുള്ള സയിന്സ് ആൻഡ്‌ ടെക്നോളജി വകുപ്പ് മോയന്സ് സ്കൂളിനെ തിരഞ്ഞെടിട്ടിട്ടുണ്ട്. അഹമദാബാദ്  സയിന്സ് സിറ്റിയിൽ ഡിസംബറിൽ നടക്കുന്ന ക്യാമ്പിൽ സ്കൂളിനെ പ്രധിനിധീകരിച്ചു അധ്യാപകനായ  ജോസ് ദാനിയൽ ,പതാംക്ലാസ് വിദ്യാര്ത്തിനി  അശ്വതി എന്നിവര് പകെടുക്കും .
ആഘോഷ പരിപാടിയുടെ ഉത്ഘാടന ചടങ്ങിൽ പി.ടി എ പ്രസിഡണ്ട്‌ എൻ.ഹരിദാസ്‌ അധ്യക്ഷത വഹിച്ചു .
ഹെഡ് മിസ്ട്രെസ്സ് കെ .എൻ .ലളിത .അദീഷനൽ എച് .എം .സുധാകരാൻ അധ്യാപകരായ ജോസ് ധാനിയാൽ മോഹനൻ , രമ.സി .മേനോണ്‍ , ബിജു ,ഭാഗ്യലക്ഷ്മി , സുനില , ബഷീർ എന്നിവർ പങ്കെടുത്തു .