Friday, October 10, 2014

വിദ്യാർത്തികൾക്കായി സോപ്പ് ,ഫിനോയിൽ നിർമ്മാണം ,എന്നിവയിൽ പരിശീലന കളരി സംഘടിപ്പിച്ചു

മോയൻസിലെ സയിൻസ് ക്ളബ് ,നാഷണൽ സർവിസ് സ്കീം എന്നിവയുടെ സംയുക്ത ആഭിമുക്യത്തിൽ മുണ്ടൂർ ഐ .ആർ ടി .സി യുമായി സഹകരിച്ച് ,വിദ്യാർത്തികൾക്കായി സോപ്പ് ,ഫിനോയിൽ നിർമ്മാണം ,എന്നിവയിൽ പരിശീലന കളരി സംഘടിപ്പിച്ചു .സ്കൂൾ പ്രിൻസിപ്പൽ .സൈനുദ്ധീൻ ഉദ്ഘാടനം നിർവ്വഹിച്ചു .പി.ടി എ പ്രസിഡന്റ്‌ അധ്യക്ഷധ വഹിച്ച ചടങ്ങിൽ സ്കൂൾ അഡി .എച് എം മുരളീകുമാരൻ ,മുഖ്യ പ്രഭാഷണം നടത്തി.
സയിന്സ് ക്ളബ്ബ് കോ .ഓർഡിനേറ്റർ ജോസ് ഡാനിയേൽ സ്വാഗതം പറഞ്ഞു .ഐ ആർ ടി സി കെമിസ്റ്റ് സുഭാഷ്‌  ക്ളാസ് എടുത്തു . വിദ്യാർതികളുടെ നേതൃത്വത്തിൽ സോപ്പ് ,ഫിനോയിൽ നിർമ്മാണ പ്രവർത്തനം തുടങ്ങുന്നതിൻറെ മുന്നോടിയായാണ്  ക്ളാസ്  സംഘടിപ്പിച്ചത് .

ഉത്ഘാടനം പ്രിൻസിപ്പൽ സൈനുദ്ധീൻ നിർവ്വഹിക്കുന്നു



ഐ ആർ ടി സി യിലെ മഹേഷ്‌ ക്ളാസ്  എടുക്കുന്നു

Monday, September 29, 2014

ലോക ഹൃദയ ദിനാചരണം സംഘടിപ്പിച്ചു

മോയന്സിലെ നാഷണൽ സർവ്വിസ് സ്കീം യുണിറ്റ് ,പാലക്കാട്‌ കിഡ്നി ഫെഡരേഷൻ എന്നിവ സംയുക്തമായി ലോക ഹൃദയ ദിനം ആചരിച്ചു .ഡോ .രെഘുനാഥ് പാറക്കൽ ഉത്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ്‌ എൻ .ഹരിദാസ്‌ അധ്യക്ഷത വഹിച്ചു.എൻ ജി ജോഹ്നസെൻ ,മോഹനൻ മാസ്റ്റർ ,ടി .ബിജു  എന്നിവർ സംസാരിച്ചു .കൊടുവായൂർ സി.എച് സി യിലെ ഡോ .സെൽവരാജ് ക്ളാസ് എടുത്തു.









റവന്യു ജില്ലാ തല ഷട്ടിൽ ടൂർണമെന്റ്റ് മോയന്സിൽ സംഘടിപ്പിച്ചു

റവന്യു ജില്ലാ തല ഷട്ടിൽ ടൂർണമെന്റ് മോയന്സിൽ സംഘടിപ്പിച്ചു .സ്കൂൾ എച് .എം .രാധിക ഉത്ഘാടനം ചെയ്തു.അഡി .എച് എം മുരളികുമാരൻ ,പി ടി എ പ്രസിഡന്റ്‌ എൻ .ഹരിദാസ്‌ ,പ്രേമ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു .മോയൻസ് , ഭാരത് മത , അയിലൂർ എസ് എം എച് എസ് ,തുടങ്ങിയ സ്കൂളുകളിൽ നിന്നായി നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട് .












സ്കൂൾ തല സാമൂഹ്യ - ശാസ്ത്ര മേള നടത്തി

മോയന്സിൽ സ്കൂൾ തല സാമൂഹ്യ - ശാസ്ത്ര മേള നടത്തി .സ്കൂൾ എച് എം. രാധിക ഉത്ഘാടനം ചെയ്തു.
അഡി .എച് എം മുരളികുമാരൻ , പ്രിൻസിപ്പൽ സൈനുദ്ധീൻ , പി.ടി എ പ്രസിഡന്റ്‌ എൻ .ഹരിദാസ്‌ ,അധ്യാപകർ എന്നിവർ സംബന്ധിച്ചു .പരിസ്ഥിതി , ചരിത്രം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ നൂതന വിഷയങ്ങളുമായി നിരവധി വിദ്യാർത്തികൾ പങ്കെടുത്തു .