|
പ്രകൃതി വിഭവങ്ങള്‍ ഒരുക്കുന്ന വിദ്യാര്‍ത്തികള്‍ |
ഗ്യാസിന്റെ ദൌര്‍ലഭ്യത മൂലം പാചകം കുടുംബങ്ങളില്‍ പ്രശ്നമായി മാറുമ്പോള്‍ ഗ്യാസോ അടുപ്പോ ഇല്ലാതെ പ്രകൃതി വിഭവങ്ങള്‍ പാചകം ചെയ്യാമെന്ന് വിദ്യാര്‍ത്തികള്‍ തെളിയിക്കുന്നു .മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്തികള്‍ ആണ് മണിക്കൂറുകള്‍ക്കുള്ളില്‍ 20 ഇല്‍ പരം പ്രകൃതി പായസങ്ങള്‍ ഒരുക്കിയത് .പൈനാപ്പിള്‍ ആപ്പിള്‍ , സപ്പോട്ട , പപ്പായ , വിവിധ പഴങ്ങള്‍ , മലര്‍ , അവില്‍ , ഓട്സ് , തുടങ്ങിയവ ഉപയോഗിച്ചായിരുന്നു പ്രകൃതി വിഭവങ്ങള്‍ .വിവിധ പഴവര്‍ഗങ്ങളില്‍ പൊടി സര്‍ക്കരയും , ഈന്ത പഴവും , അണ്ടി പരുപ്പും , തേങ്ങാപാലും ചേരുവകളായി ചേര്‍ന്നപ്പോള്‍ രുചി ഭേദങ്ങളുടെ കലവറയായി ക്യാമ്പസ് മാറുകയായിരുന്നു . കേരള മഹാബോധി മിഷന്റെ ആഭിമുഖ്യത്തില്‍ സ്കൂളിലെ നേച്ചര്‍ ക്ലബ് , ഹെല്‍ത്ത് ക്ലബ് വിദ്യാര്‍ത്തികള്‍ക്കായി ഒരുക്കിയ ക്യാമ്പില്‍ 40 വിദ്യാര്‍ത്തിനികള്‍ പങ്കെടുത്തു .പുതിയ തലമുറയ്ക്ക് മാലിന്യ രഹിതമായ ഭക്ഷണങ്ങള്‍ പരിചയപെടുത്തുക അവയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക എന്നതായിരുന്നു പരിപാടിയുടെ ഉദ്ദേശം .സ്കൂള്‍ എച് . എം . ലളിത ഉത്ഘാടനം ചെയ്തു .കേരളമാഹബോധി മിഷന്‍ ചെയര്‍മാന്‍ . എന്‍ .ഹരിദാസ് , ഡോക്ടര്‍ ഇ . നാരായണന്‍ റോസമ്മ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു .വിദ്യാര്‍ത്തികള്‍ തയ്യാറാക്കിയ പായസ്ങ്ങള്‍ രുചിച്ചു നോക്ക്കാന്‍ അദ്യാപകരും വിദ്യാര്തികളും പാചക ശാലയില്‍ എത്തി .
|
രുചിച്ച് നോക്കാന്‍ സഹപാഠികളും അദ്യാപകരും |
|
ഉത്ഘാടനം എച് .എം ശ്രീമതി ലളിത |