ലോക എയിഡ്സ് ദിനത്തിന്റെ ഭാഗമായി സ്കൂളിലെ ഹെൽത്ത് ക്ലബ് , ആരോഗ്യ ക്ലബ് , റെഡ്ക്രോസ് , എൻ.എസ്.എസ്. ഗൈഡ്സ് എന്നിവയുടെ സംയുക്ത ആഭിമുക്യത്തിൽ റാലി നടത്തി .പ്രധാന അദ്യാപകരായ കെ .എൻ .ലളിത , സുധാകരാൻ , എന്നിവർ സംസാരിച്ചു .പി.ടി എ പ്രസിഡന്റ് എൻ .ഹരിദാസ് പങ്കെടുത്തു റാലിക്ക് അദ്യാപകരായ യോഗമേരി , ശോഭ , തുടങ്ങിയവർ നേതൃത്വം നല്കി .
Monday, December 2, 2013
"പ്രകൃതി ജീവിതം സന്തോഷ ജീവിതം" --ക്ലാസ് സംഘടിപ്പിച്ചു .
സ്കൂളിലെ സൌഹൃദ ക്ലബ്ബിന്റെ ആഭിമുക്യത്തിൽ "പ്രകൃതി ജീവിതം സന്തോഷ ജീവിതം" എന്ന വിഷയത്തിൽ വിദ്യാർത്തികൽക്കായി ക്ലാസ് സംഘടിപ്പിച്ചു .
ജൂനിയർ ചേംബർ ഇന്റർനാഷനൽ സോണ്‍ ട്രൈനെർ ആർ. സുധര്സനൻ ഭക്ഷണത്തിലെ മാലിന്യം , വിവിധ രോഗങ്ങളുടെ പിന്നിലെ അറിയപെടാത്ത സത്യങ്ങൾ,പ്രകൃതി ജീവിതത്തിലെ മൂല്യം എന്നെ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സെടുത്തു .പി .ടി .എ പ്രസിഡന്റ് എൻ .ഹരിദാസ് , പ്രിൻസിപ്പൽ വിശ്വനാഥൻ , അധ്യാപിക സുനിത മേരി ജോണ്‍ , എന്നിവർ സംസാരിച്ചു . അഫ്രിൻ നന്ദി പറഞ്ഞു .
Saturday, November 30, 2013
സല്യുട്ട് ദി സൈലന്റ് വർക്കേഴ്സ് പദ്ധതിക്ക് തുടക്കമായി
ആരോടും പരിഭവമില്ലാതെ സമൂഹത്തിന്റെ നന്മക്കു വേണ്ടി നിസബ്ദമായി ജ്യോലിചെയ്യുന്നവരെ കണ്ടെത്തി ആദരിക്കുന്ന പദ്ധതിക്ക് മോയൻസ് വിദ്യാർത്തികൾ തുടക്കം കുറിച്ചു.സല്യുട്ട് ദി സൈലന്റ് വർക്കേഴ്സ് എന്ന പേരിൽ സ്കൂളിലെ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാരാണ് പദ്ധതി നടപ്പിലാക്കുന്നത് .കഴിഞ്ഞ കുറേ മാസങ്ങളായി വിദ്യാർത്തികൾ ഉപയോഗിച്ചുവരുന്ന മൂത്രപുരയും കക്കൂസും രോഗ വാഹഗ കേന്ദ്രമായി മാറിയപ്പോൾ പി.ടി .എ യുടെ നിർദേശപ്രകാരം ക്ളീനിംഗ് തൊഴിലാളികൾ അറപ്പോ വെറുപ്പോ ഇല്ലാതെ ആത്മാര്ത്തമായി ഇടപെടുന്നത് കണ്ടതാണ് വിദ്യാര്ത്തികളുടെ കണ്ണ് തുറപ്പിക്കുകയും ,ഇത്തരമൊരു പരിപാടിക്ക് തുടക്കം കുറിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തത് .ആരുടേയും പരിഗണന ലഭിക്കാതെ സമൂഹത്തിന്റെ നന്മക്കുവേണ്ടി എത്രയോപേർ ജ്യോലി ചെയ്യുന്നുണ്ട് .അവരെ കണ്ടെത്തി തുടര്ന്നുള്ള ദിവസങ്ങളിൽ ആദരിക്കും .ചടങ്ങിൽ പി.ടി എ പ്രസിഡന്റ് എന.ഹരിദാസ് അധ്യക്ഷത വഹിച്ചു .ക്ളീനിംഗ് തൊഴിലാളികളായ മുരുകൻ,കുമാർ, നഗരസഭയിലെ 6 -)0 ഡിവിഷൻ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവര്ക്കുള്ള ഉപഹാരങ്ങൾ പ്രിൻസിപ്പൽ വിശ്വനാഥൻ എൻ.എസ്.എസ്. അംഗങ്ങളായ വിദ്യാർത്തികൾ ചേർന്ന് സമര്പ്പിച്ചു .അദ്യാപകരായ ശ്രീധരൻ ,ബിജു,മദെർ പി ടി എ പ്രസിഡന്റ് ചന്ദ്രലേഖ , നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു .
Wednesday, November 27, 2013
എൻ.എസ്.എസ് പ്രവര്ത്തനത്തിന് തുടക്കമായി
പഠനത്തോടൊപ്പം സേവനവും കടമയായി കണ്ടുകൊണ്ട് സ്കൂളിൽ എൻ.എസ്.എസ് പ്രവര്ത്തനത്തിന് തുടക്കമായി . ഇതിന്റെ ഭാഗമായി വളന്റിയർമാര്ക്കുള്ള പ്രചോദന ക്ളാസ്സ് സംഘടിപ്പിച്ചു .
100 ഓളം വിദ്യാർത്തിനികൾ പങ്കെടുത്ത യോഗത്തിൽ സ്കൂൾ പി ടി എ പ്രസിഡന്റ് എൻ .ഹരിദാസ് , സ്കൂൾ പ്രിൻസിപ്പൽ -എ ഡി .വിശ്വനാഥൻ, അദ്യാപകരായ ബിജു .ടി , ശ്രീധരൻ എന്നിവർ സംസാരിച്ചു . സ്കൂളിലെ ഹൈജെനിക് പ്രവർത്തനങ്ങൾക്ക് എൻ .എസ് .എസ് അംഗങ്ങളായ വിദ്യാർത്തികൾ തുടക്കം കുറിച്ചു.
100 ഓളം വിദ്യാർത്തിനികൾ പങ്കെടുത്ത യോഗത്തിൽ സ്കൂൾ പി ടി എ പ്രസിഡന്റ് എൻ .ഹരിദാസ് , സ്കൂൾ പ്രിൻസിപ്പൽ -എ ഡി .വിശ്വനാഥൻ, അദ്യാപകരായ ബിജു .ടി , ശ്രീധരൻ എന്നിവർ സംസാരിച്ചു . സ്കൂളിലെ ഹൈജെനിക് പ്രവർത്തനങ്ങൾക്ക് എൻ .എസ് .എസ് അംഗങ്ങളായ വിദ്യാർത്തികൾ തുടക്കം കുറിച്ചു.
Saturday, September 14, 2013
ഓണാഘോഷം സംഘടിപ്പിച്ചു
സ്കൂളിലെ യുപി ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിധ്യാര്തികൾ ഓണാഘോഷം സംഘടിപ്പിച്ചു . യുപി , ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർഥികൾ മനോഹരമായ പൂക്കളം ക്ലാസ് മുറികളിൽ ഒരുക്കിയാണ് ആഘോഷത്തിൽ പങ്കാളികൾ ആയതെങ്കിൽ , ഹയർ സെക്കന്ററി വിഭാഗത്തിലെ വിദ്യാർഥികൾ ഓണ സദ്യയും ഒരുക്കി .
സ്കൂളിൽ നടന്ന ആഘോഷങ്ങൾ നേരിൽ കാണാനായി മാവേലി എത്തിയത് സ്കൂൾ അദ്യാപകർക്കും വിദ്യാർത്തികൾക്കും കൌതുകമായി .മഹാബലിയെ അദ്യാപകരും വിദ്യാര്ത്തികളും ചേർന്ന് എതിരേറ്റു .
സ്കൂളിൽ നടന്ന ആഘോഷങ്ങൾ നേരിൽ കാണാനായി മാവേലി എത്തിയത് സ്കൂൾ അദ്യാപകർക്കും വിദ്യാർത്തികൾക്കും കൌതുകമായി .മഹാബലിയെ അദ്യാപകരും വിദ്യാര്ത്തികളും ചേർന്ന് എതിരേറ്റു .
Thursday, February 7, 2013
പ്രകൃതിയിലെ പവിത്രത മനസ്സിലാക്കാനായി വനയാത്ര
പ്രകൃതിയിലെ പവിത്രത മനസ്സിലാക്കാനായി സ്കൂളിലെ വിധ്യാര്തികള്‍ പറമ്പിക്കുളം വനം സന്ദര്സ്സിച്ചു .സ്കൂളിലെ നേച്ചര്‍ ക്ലബ് , എസ് .പി .സി , തുടങ്ങി വിവിധ ക്ലബ്ബുകളിലെ വിധ്യാര്തികളും അധ്യാപകരുടെയും വത്തിലായിരുന്നു യാത്ര . രണ്ടു ദിവസം പറമ്പിക്കുളത്തെ വനപാലകരുടെ അദിഥികളായിരുന്നു സംഘം .കാടിനെകുരിച്ചും , കാട്ടിലെ വനജീവികളെ കുറിച്ചും , അവരുടെ പവിത്രമായ ജീവിത രീതികളെ കുറിച്ചും വനപാലകര്‍ നല്‍കിയ ക്ലാസ്സുകള്‍ ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്ക്കും പുതിയ അറിവ് നല്‍കി . പക്ഷി നിരീക്ഷണം , ട്രക്കിംഗ്, വിവിധ ക്ലാസ്സുകള്‍ , പരിശീലന പരിപാടികള്‍ എന്നിവയും നടന്നു . അദ്യാപകരായ ജോസ് ദാനിയല്‍ , റോസമ്മ , ദേവകി , പി ടി എ വൈസ് പ്രസിഡന്റ് എന്‍ . ഹരിദാസ് എന്നിവരുടെ നേത്രുത്ത്വത്തിലായിരുന്നു യാത്ര .
മലമ്പുഴയിലെ ജല സുചീകരണ പ്ലാന്റ് സന്ദര്‍ശിച്ചു
സ്കൂളിലെ സ്കൌട്ട് ആന്‍ഡ് ഗൈഡ്, നേച്ചര്‍ , ഹെല്‍ത്ത് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ മലമ്പുഴയിലെ ജല സുചീകരണ പ്ലാന്റ് സന്ദര്‍ശിച്ചു .രാമകൃഷ്ണന്‍ മാസ്റ്റര്‍ , സെല്‍വന്‍ മാസ്റ്റര്‍ , ശോഭ ടീച്ചര്‍ , ജയന്തി ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ 61 വിദ്യാര്‍ഥികള്‍ ഉള്‍പെടുന്നതായിരുന്നു യാത്രാ സംഗം .1961 പണികഴിപിച്ച പ്ലാന്റ് ഉള്‍പടെ മലമ്പുഴയിലെ പുതിയ പ്ലാന്റും പ്രവര്‍ത്തന രീതികളും വിദ്യാര്‍ത്തികള്‍ക്ക് പുത്തന്‍ അറിവ് നല്‍കി . പഠന സംഗത്തെ അസിസ്റ്റന്റ് . എക്സിസുട്ടിവ് എഞ്ചിനീയര്‍ സുമിയുടെ നേതൃത്ത്വത്തില്‍ ജീവനക്കാര്‍ സ്വീകരിച്ചു .
Friday, December 21, 2012
വ്യാപാരികളുമായി ചര്‍ച്ച സംഘടിപ്പിച്ചു
![]() |
| വിധ്യാര്‍ത്തികളുമായുള്ള ചര്‍ച്ചയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ജോബി.വി.ചുങ്കത്ത് സംസാരിക്കുന്നു |
വിദ്യാര്തികള്‍ക്കുള്ള തുണി സഞ്ചി വിതരണം , ക്രിസ്ത്മസ് കേക്ക് മുറിക്കല്‍ ചടങ്ങ് എന്നിവയും സംഘടിപ്പിച്ചു .
![]() |
| ചോദ്യം ചോദിക്കുന്ന വിദ്യാര്‍ത്തിനികള്‍ |
![]() |
| ക്രിസ്ത്മസ് കേക്ക് മുറിക്കല്‍ |
![]() |
| തുണി സഞ്ചി വിതരണം |
വിദ്യാര്തികളുടെ നേതൃത്വത്തില്‍ പൂച്ചെടികള്‍ ശേഖരിച്ചു .
രക്ഷകര്‍ത്താക്കള്‍ക്കായി പരിശീലന ക്ലാസ് നടത്തി
സ്കൂളില്‍ പഠന നിലവാരം കുറവുള്ള വിദ്യാര്തികളുടെ രക്ഷകര്‍ത്താക്കള്‍ക്കായി പരിശീലന ക്ലാസ് നടത്തി. സ്കൂള്‍ എച് .എം കെ എന്‍ ലളിത ഉത്ഘാടനം ചെയ്തു . എച് എം .രാമചന്ദ്രന്‍ , പി ടി ഐ വൈസ് പ്രസിഡന്റ് . എന്‍ .ഹരിദാസ് സ്വാഗതം പറഞ്ഞു . മുന്‍ പി ടി ഐ പ്രസിഡന്റ് നാരായണന്‍കുട്ടി ,രാമകൃഷ്ണന്‍ മാസ്റ്റര്‍ പ്രസംഗിച്ചു . ആര്‍. സുധര്സനന്‍ ക്ലാസ്സെടുത്തു .
Saturday, November 10, 2012
ഒരു വീട്ടില്‍ നിന്നും ഒരു പൂച്ചെടി എന്ന പദ്ധതി നടപ്പിലാക്കുന്നു
| സ്കൂളിനു വേണ്ടി വീടുകളില്‍ നിന്നും പൂച്ചെടികള്‍ ശേഖരിക്കുന്ന വിധ്യാര്തികള്‍ |
പരിസ്ഥിതി സൌഹൃദ വിദ്യാലയം പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ ഒരു വീട്ടില്‍ നിന്നും ഒരു പൂച്ചെടി എന്ന പദ്ധതി നടപ്പിലാക്കുന്നു . സ്കൂള്‍ അന്തരീക്ഷത്തെ പുഷ്പിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം.നവംബര്‍ ആറിനു തുടങ്ങിയ പ്രവര്‍ത്തനത്തില്‍ കൂടി 50 ല്‍ പരം പൂച്ചെടികള്‍ സ്കൂളിനു സമ്മാനമായി ലഭിച്ചു . സ്കൂളിലെ നേച്ചര്‍, എസ പി സി , സ്കൌട്ട് , ഹെല്‍ത്ത് ക്ലബ്ബുകള്‍ ചേര്‍ന്ന് നടത്തുന്ന പദ്ധതിക്ക് കേരള മഹാബോധി മിഷന്റെ സഹകരണവും ഉണ്ട് .
Sunday, November 4, 2012
സ്കൂളില്‍ എസ് എസ് എല്‍ സി ക്ക് 100 ശതമാനം വിജയത്തിനായി ഇനി ഞങ്ങളും
2011-12 അധ്യാവര്‍ഷത്തിലെ ഏറ്റവും നല്ല പി ടി എ ക്കുള്ള അവാര്‍ഡ് നേടിയ സ്കൂള്‍ ഇത്തവണ ഏറ്റെടുത്തിട്ടുള്ളത് എസ് .എസ് .എല്‍ .സി ക്ക് 100 ശതമാനം വിജയം എന്ന സ്വപ്നമാണ് .അതിനായി വിധ്യാര്‍ത്തികള്‍ക്ക് സ്പെഷ്യല്‍ കോച്ചിംഗ് ,നിരന്തരം മൂല്യനിര്‍ണ്ണയം ,മോട്ടിവേഷന്‍ ക്ലാസുകള്‍ ,കൌണ്സിലിംഗ് ,മതര്‍ പി ടി എ മീറ്റിംഗ് , എന്നിവ നടത്തുന്നു .കൂടാതെ ക്ലാസുകളിലെ ലീഡര്‍ മാര്‍ അതാതു ക്ലാസ്സുകളിലെ വീക്ക് ആയ വിധ്യാര്തികളെ കണ്ടെത്തി അവരെ മുന്‍നിരയിലേക്ക് കൊണ്ട് വരുന്നതിനുള്ള ശ്രമം ആരംഭിച്ചു .
| സ്കൂളില്‍ എസ് എസ് എല്‍ സി ക്ക് 100 ശതമാനം വിജയത്തിനായി ഇനി ഞങ്ങളും |
Monday, October 15, 2012
പൂച്ചെടികളെ സംരക്ഷിക്കാന്‍ ഇനി ഞങ്ങളും
സ്കൂളില്‍ നടപ്പിലാക്കുന്ന പരിസ്ഥിതി സൌഹൃദ വിദ്യാലയം പദ്ധതിയില്‍ നട്ടുപിടിപ്പിച്ച ചെടികളെ സംരക്ഷിക്കുന്നതിനായി വിദ്യാര്‍ഥികള്‍ സന്നദ്ധരായി.ചെങ്കല്ലുകൊണ്ടുള്ള അതിരുകള്‍ നിര്‍മ്മിച്ചു ചെടികളെ സംരക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍ . സ്കൂളില്‍ തന്നെ വിവിധ ഭാഗങ്ങളിലായി ഉപയോഗ ശൂന്യമായി കിടന്ന ചെന്കല്ലുകള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ചാണ് അതിരുകള്‍ നിര്‍മ്മിച്ചത് .
![]() |
| പൂച്ചെടികളെ സംരക്ഷിക്കാന്‍ ഇനി ഞങ്ങളും |
Saturday, October 13, 2012
രുചി ഭേദങ്ങളുടെ കലവറയായി ക്യാമ്പസ്
![]() |
| പ്രകൃതി വിഭവങ്ങള്‍ ഒരുക്കുന്ന വിദ്യാര്‍ത്തികള്‍ |
ഗ്യാസിന്റെ ദൌര്‍ലഭ്യത മൂലം പാചകം കുടുംബങ്ങളില്‍ പ്രശ്നമായി മാറുമ്പോള്‍ ഗ്യാസോ അടുപ്പോ ഇല്ലാതെ പ്രകൃതി വിഭവങ്ങള്‍ പാചകം ചെയ്യാമെന്ന് വിദ്യാര്‍ത്തികള്‍ തെളിയിക്കുന്നു .മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്തികള്‍ ആണ് മണിക്കൂറുകള്‍ക്കുള്ളില്‍ 20 ഇല്‍ പരം പ്രകൃതി പായസങ്ങള്‍ ഒരുക്കിയത് .പൈനാപ്പിള്‍ ആപ്പിള്‍ , സപ്പോട്ട , പപ്പായ , വിവിധ പഴങ്ങള്‍ , മലര്‍ , അവില്‍ , ഓട്സ് , തുടങ്ങിയവ ഉപയോഗിച്ചായിരുന്നു പ്രകൃതി വിഭവങ്ങള്‍ .വിവിധ പഴവര്‍ഗങ്ങളില്‍ പൊടി സര്‍ക്കരയും , ഈന്ത പഴവും , അണ്ടി പരുപ്പും , തേങ്ങാപാലും ചേരുവകളായി ചേര്‍ന്നപ്പോള്‍ രുചി ഭേദങ്ങളുടെ കലവറയായി ക്യാമ്പസ് മാറുകയായിരുന്നു . കേരള മഹാബോധി മിഷന്റെ ആഭിമുഖ്യത്തില്‍ സ്കൂളിലെ നേച്ചര്‍ ക്ലബ് , ഹെല്‍ത്ത് ക്ലബ് വിദ്യാര്‍ത്തികള്‍ക്കായി ഒരുക്കിയ ക്യാമ്പില്‍ 40 വിദ്യാര്‍ത്തിനികള്‍ പങ്കെടുത്തു .പുതിയ തലമുറയ്ക്ക് മാലിന്യ രഹിതമായ ഭക്ഷണങ്ങള്‍ പരിചയപെടുത്തുക അവയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക എന്നതായിരുന്നു പരിപാടിയുടെ ഉദ്ദേശം .സ്കൂള്‍ എച് . എം . ലളിത ഉത്ഘാടനം ചെയ്തു .കേരളമാഹബോധി മിഷന്‍ ചെയര്‍മാന്‍ . എന്‍ .ഹരിദാസ് , ഡോക്ടര്‍ ഇ . നാരായണന്‍ റോസമ്മ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു .വിദ്യാര്‍ത്തികള്‍ തയ്യാറാക്കിയ പായസ്ങ്ങള്‍ രുചിച്ചു നോക്ക്കാന്‍ അദ്യാപകരും വിദ്യാര്തികളും പാചക ശാലയില്‍ എത്തി .
Saturday, October 6, 2012
YOUTH FESTIVAL CONDUCTED
The
inaugural ceremony of the preliminary level of Asia's largest School
Kalotsava was held on 05-10-2012 at G.M.M.G.H.S.S. The function was
inaugurated by the school P.T.A President Sri.Simon H. The program was
presided by the school principal Sri.Pavithran B. The welcome address
was rendered by the youth festival convener Smt. Indhu. The school
headmistress Smt. Lalitha K.N, felicitated the function. Vote of thanks
by the staff secretary Sri.M.Raghavan. More than a 500 of our school
students took part in the fest.
| INAUGURAL CEREMONY |
Subscribe to:
Posts (Atom)





























