Saturday, November 10, 2012

ഒരു വീട്ടില്‍ നിന്നും ഒരു പൂച്ചെടി എന്ന പദ്ധതി നടപ്പിലാക്കുന്നു

സ്കൂളിനു വേണ്ടി വീടുകളില്‍ നിന്നും പൂച്ചെടികള്‍ ശേഖരിക്കുന്ന വിധ്യാര്തികള്‍ 


പരിസ്ഥിതി സൌഹൃദ വിദ്യാലയം പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ ഒരു വീട്ടില്‍ നിന്നും ഒരു പൂച്ചെടി എന്ന പദ്ധതി നടപ്പിലാക്കുന്നു . സ്കൂള്‍ അന്തരീക്ഷത്തെ പുഷ്പിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം.നവംബര്‍ ആറിനു തുടങ്ങിയ പ്രവര്‍ത്തനത്തില്‍ കൂടി 50 ല്‍ പരം പൂച്ചെടികള്‍ സ്കൂളിനു സമ്മാനമായി ലഭിച്ചു . സ്കൂളിലെ നേച്ചര്‍, എസ പി സി , സ്കൌട്ട് , ഹെല്‍ത്ത്‌ ക്ലബ്ബുകള്‍ ചേര്‍ന്ന് നടത്തുന്ന പദ്ധതിക്ക് കേരള മഹാബോധി മിഷന്റെ സഹകരണവും ഉണ്ട് .

Sunday, November 4, 2012

സ്കൂളില്‍ എസ് എസ് എല്‍ സി ക്ക് 100 ശതമാനം വിജയത്തിനായി ഇനി ഞങ്ങളും

2011-12 അധ്യാവര്‍ഷത്തിലെ ഏറ്റവും നല്ല പി ടി എ ക്കുള്ള അവാര്‍ഡ്‌ നേടിയ സ്കൂള്‍ ഇത്തവണ ഏറ്റെടുത്തിട്ടുള്ളത് എസ് .എസ് .എല്‍ .സി ക്ക് 100 ശതമാനം  വിജയം എന്ന സ്വപ്നമാണ് .അതിനായി വിധ്യാര്‍ത്തികള്‍ക്ക് സ്പെഷ്യല്‍ കോച്ചിംഗ് ,നിരന്തരം മൂല്യനിര്‍ണ്ണയം ,മോട്ടിവേഷന്‍ ക്ലാസുകള്‍ ,കൌണ്സിലിംഗ് ,മതര്‍ പി ടി എ മീറ്റിംഗ് , എന്നിവ നടത്തുന്നു .കൂടാതെ ക്ലാസുകളിലെ ലീഡര്‍ മാര്‍ അതാതു ക്ലാസ്സുകളിലെ വീക്ക് ആയ വിധ്യാര്തികളെ കണ്ടെത്തി അവരെ മുന്‍നിരയിലേക്ക് കൊണ്ട് വരുന്നതിനുള്ള ശ്രമം ആരംഭിച്ചു .
സ്കൂളില്‍ എസ് എസ് എല്‍ സി ക്ക് 100 ശതമാനം വിജയത്തിനായി ഇനി ഞങ്ങളും