Wednesday, December 11, 2013

സ്കൂളിലെ ഐ ടി ക്ലബ്ബ് ഉപദേശക സമിതി യോഗം

സ്കൂളിലെ ഐ ടി ക്ലബ്ബ് ഉപദേശക സമിതി യോഗം ലൈബ്രറി ഹാളിൽ ചേർന്നു.
ഹൈസ്കൂൾ ഹയെർ സെക്കെണ്ടരി വിഭാഗങ്ങളിൽ അത്യാവശ്യമായി നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ചര്ച്ച ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തു .യോഗത്തിൽ പി .ടി എ പ്രസിഡന്റ്‌ ആദ്യക്ഷധ വഹിച്ചു . എച് .എം കെ എൻ ലളിത ഐ ടി വിഭാഗത്തിൽ ചര്ജുള്ള അദ്യാപകരായ നിർമല , ജോസ് ദാനിയൽ , സോളമൻ ,ഡെപ്യുട്ടി എച് .എം ദേവകി  , സ്റ്റഫ്  സെക്രട്ടറി ബഷീർ തുടങ്ങിയവർ സംസാരിച്ചു .

നല്ല പാഠങ്ങളുമായി മൊയൻസിലെ അദ്യാപകരും വിദ്യാർഥികളും





പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ പ്രേരിപ്പിക്കുന്ന നല്ല പാഠങ്ങളുമായി മൊയൻസിലെ അദ്യാപകരും വിദ്യാർഥികളും അവരുടെ ആത്മാർഥത തെളിയിക്കുന്നു . സ്കൂളിൽ കുമിഞ്ഞു കൂടുന്ന വേസ്റ്റുകൾ ശേഖരിച്ചു അത് പണമാക്കി മാറ്റുകയും അതിൽ നിന്നും തുണി സഞ്ചിയായും , പുസ്തകമായും , വിദ്യാര്തികൾക്കുള്ള  പഠനോപകരണമായും  മാറുന്ന വിദ്യക്ക്  സ്കൂളിൽ രണ്ടുവര്ഷം പൂര്ത്തിയാകുന്നു .
സ്കൂളിലെ യു .പി വിഭാഗത്തിലെ അദ്യാപികയായ ഫിലോമിന ടീച്ചറുടെയും സഹ അദ്യാപികമാരുടെയും നേതൃത്വത്തിൽ നടക്കുന്ന വേസ്റ്റുകൾ പോന്നാക്കാം എന്ന പദ്ധതിയിലൂടെ 6000 പേർക്ക് തുണി സഞ്ചി വിതരണം കഴിഞ്ഞ ദിവസം പൂര്ത്തിയായി .കുമിഞ്ഞ്‌ കൂടുന്ന വേസ്റ്റുകൾ കേവലം പണമാക്കി മാറ്റുന്ന വിദ്യ എന്നതിനും അപ്പുറത്തേക്ക്  പ്രകൃതിയോടുള്ള  പ്രതിബദ്ധത കൂടിയാണ്  ഇതിലൂടെ ടീച്ചറും വിദ്യാർഥികളും പ്രകടമാക്കുന്നത്.
സ്കൂളിൽ നടന്ന തുണി സഞ്ചി വിതരണത്തിന്റെ ചടങ്ങിൽ പി.ടി എ പ്രസിഡണ്ട്‌ എൻ.ഹരിദാസ്‌ , എച് .എം കെ എൻ ലളിത .aditional എച് .എം സുധാകരാൻ , അദ്യാപികമാരായ ഫിലോമിന , സുമ , സ്റ്റാഫ് സെക്രടറി ബഷീർ എന്നിവർ സംബന്ധിചു