Tuesday, October 14, 2014

വിദ്യാര്തികൾക്കായി ബോധവല്കരണ യോഗം സംഘടിപിച്ചു .

കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവരെ സഹായിക്കുന്ന സംഘടനയായ വിശ്വാസിന്റെ  നേതൃത്വത്തിൽ മോയന്സ് വിദ്യാര്തികൾക്കായി ബോധവല്കരണ യോഗം സംഘടിപിച്ചു .
നൈജീരിയയിൽ ആറുമാസം മുൻപ്  തീവ്രവാദികൾ തട്ടികൊണ്ടുപോയ വിദ്യാര്തിനികളെ രക്ഷ പെടുത്തുന്നതിനായി നൈജീരിയൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപെട്ടുകൊണ്ടുള്ള .പോസ്റ്റർ നിർമ്മാണ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു .പ്രോഗ്രാമ്മിനെ സംബന്ധിച്ച കാര്യങ്ങൾ പബ്ളിക് പ്രോസിക്യുട്ടെർ അഡ്വക്കേറ്റ് പ്രേംനാഥ് വിശദീകരിച്ചു .എച് .എം രാധിക ,പി ടി എ പ്രസിഡന്റ്‌  എൻ .ഹരിദാസ്‌ ,പ്രിൻസിപ്പൽ.സൈനുദ്ധീൻ എന്നിവർ സംസാരിച്ചു .





എൻ എസ് എസ് വിദ്യാര്തികൾക്കായി പരിശീലന ക്ളാസ്

എൻ എസ് എസ്  വിദ്യാര്തികൾക്കായി നേത്രുത്വ  പരിശീലന ക്ളാസ് നടത്തി . സാമൂഹ്യ പ്രതിബദ്ധതയുള്ള വിവിധ പദ്ധതികൾ ഏറ്റെടുക്കാനുള്ള കാര്യങ്ങൾ ചര്ച്ച ചെയ്തു. പ്രോഗ്രാം ഓഫീസർ ടി .ബിജു.,പി ടി എ പ്രസിഡന്റ്‌ , തുടങ്ങിയവർ പങ്കെടുത്തു






Friday, October 10, 2014

വിദ്യാർത്തികൾക്കായി സോപ്പ് ,ഫിനോയിൽ നിർമ്മാണം ,എന്നിവയിൽ പരിശീലന കളരി സംഘടിപ്പിച്ചു

മോയൻസിലെ സയിൻസ് ക്ളബ് ,നാഷണൽ സർവിസ് സ്കീം എന്നിവയുടെ സംയുക്ത ആഭിമുക്യത്തിൽ മുണ്ടൂർ ഐ .ആർ ടി .സി യുമായി സഹകരിച്ച് ,വിദ്യാർത്തികൾക്കായി സോപ്പ് ,ഫിനോയിൽ നിർമ്മാണം ,എന്നിവയിൽ പരിശീലന കളരി സംഘടിപ്പിച്ചു .സ്കൂൾ പ്രിൻസിപ്പൽ .സൈനുദ്ധീൻ ഉദ്ഘാടനം നിർവ്വഹിച്ചു .പി.ടി എ പ്രസിഡന്റ്‌ അധ്യക്ഷധ വഹിച്ച ചടങ്ങിൽ സ്കൂൾ അഡി .എച് എം മുരളീകുമാരൻ ,മുഖ്യ പ്രഭാഷണം നടത്തി.
സയിന്സ് ക്ളബ്ബ് കോ .ഓർഡിനേറ്റർ ജോസ് ഡാനിയേൽ സ്വാഗതം പറഞ്ഞു .ഐ ആർ ടി സി കെമിസ്റ്റ് സുഭാഷ്‌  ക്ളാസ് എടുത്തു . വിദ്യാർതികളുടെ നേതൃത്വത്തിൽ സോപ്പ് ,ഫിനോയിൽ നിർമ്മാണ പ്രവർത്തനം തുടങ്ങുന്നതിൻറെ മുന്നോടിയായാണ്  ക്ളാസ്  സംഘടിപ്പിച്ചത് .

ഉത്ഘാടനം പ്രിൻസിപ്പൽ സൈനുദ്ധീൻ നിർവ്വഹിക്കുന്നു



ഐ ആർ ടി സി യിലെ മഹേഷ്‌ ക്ളാസ്  എടുക്കുന്നു

Monday, September 29, 2014

ലോക ഹൃദയ ദിനാചരണം സംഘടിപ്പിച്ചു

മോയന്സിലെ നാഷണൽ സർവ്വിസ് സ്കീം യുണിറ്റ് ,പാലക്കാട്‌ കിഡ്നി ഫെഡരേഷൻ എന്നിവ സംയുക്തമായി ലോക ഹൃദയ ദിനം ആചരിച്ചു .ഡോ .രെഘുനാഥ് പാറക്കൽ ഉത്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ്‌ എൻ .ഹരിദാസ്‌ അധ്യക്ഷത വഹിച്ചു.എൻ ജി ജോഹ്നസെൻ ,മോഹനൻ മാസ്റ്റർ ,ടി .ബിജു  എന്നിവർ സംസാരിച്ചു .കൊടുവായൂർ സി.എച് സി യിലെ ഡോ .സെൽവരാജ് ക്ളാസ് എടുത്തു.









റവന്യു ജില്ലാ തല ഷട്ടിൽ ടൂർണമെന്റ്റ് മോയന്സിൽ സംഘടിപ്പിച്ചു

റവന്യു ജില്ലാ തല ഷട്ടിൽ ടൂർണമെന്റ് മോയന്സിൽ സംഘടിപ്പിച്ചു .സ്കൂൾ എച് .എം .രാധിക ഉത്ഘാടനം ചെയ്തു.അഡി .എച് എം മുരളികുമാരൻ ,പി ടി എ പ്രസിഡന്റ്‌ എൻ .ഹരിദാസ്‌ ,പ്രേമ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു .മോയൻസ് , ഭാരത് മത , അയിലൂർ എസ് എം എച് എസ് ,തുടങ്ങിയ സ്കൂളുകളിൽ നിന്നായി നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട് .












സ്കൂൾ തല സാമൂഹ്യ - ശാസ്ത്ര മേള നടത്തി

മോയന്സിൽ സ്കൂൾ തല സാമൂഹ്യ - ശാസ്ത്ര മേള നടത്തി .സ്കൂൾ എച് എം. രാധിക ഉത്ഘാടനം ചെയ്തു.
അഡി .എച് എം മുരളികുമാരൻ , പ്രിൻസിപ്പൽ സൈനുദ്ധീൻ , പി.ടി എ പ്രസിഡന്റ്‌ എൻ .ഹരിദാസ്‌ ,അധ്യാപകർ എന്നിവർ സംബന്ധിച്ചു .പരിസ്ഥിതി , ചരിത്രം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ നൂതന വിഷയങ്ങളുമായി നിരവധി വിദ്യാർത്തികൾ പങ്കെടുത്തു .