Friday, December 21, 2012

വ്യാപാരികളുമായി ചര്‍ച്ച സംഘടിപ്പിച്ചു



വിധ്യാര്‍ത്തികളുമായുള്ള ചര്‍ച്ചയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജോബി.വി.ചുങ്കത്ത് സംസാരിക്കുന്നു 
സമൂഹത്തില്‍ പരിസ്ഥിതി സൌഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ കച്ചവടക്കാരുടെ പങ്ക്  എന്ന വിഷയത്തില്‍ സ്കൂളില്‍ ചര്‍ച്ച സംഘടിപ്പിച്ചു . വ്യാപാരി  വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജോബി.വി.ചുങ്കത്ത്  മുഖ്യാഥിതി ആയിരുന്നു. പി .ടി .ഐ പ്രസിഡന്റ്‌ സൈമണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പവിത്രന്‍ , സ്കൂള്‍ എച് .എം .ലളിത, അഡി .എച് .എം രാമചന്ദ്രന്‍ , ഡെപ്യുട്ടി എച് .എം ദേവകി , പി .ടി എ വൈസ് പ്രസിഡന്റ്‌ എന്‍ .ഹരിദാസ്‌, സ്റ്റാഫ് സെക്രട്ടറി രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു . വിദ്യാര്തികളുടെ ചോദ്യങ്ങള്‍ക്ക് ജോബി വി ചുങ്കത്ത് മറുപടി പറഞ്ഞു .
വിദ്യാര്തികള്‍ക്കുള്ള തുണി സഞ്ചി വിതരണം , ക്രിസ്ത്മസ് കേക്ക് മുറിക്കല്‍ ചടങ്ങ് എന്നിവയും സംഘടിപ്പിച്ചു  .
ചോദ്യം ചോദിക്കുന്ന വിദ്യാര്‍ത്തിനികള്‍ 
ക്രിസ്ത്മസ് കേക്ക് മുറിക്കല്‍ 
തുണി സഞ്ചി വിതരണം 







വിദ്യാര്തികളുടെ നേതൃത്വത്തില്‍ പൂച്ചെടികള്‍ ശേഖരിച്ചു .




സ്കൂളിലെ നേച്ചര്‍, ഹെല്‍ത്ത് , എസ്.പി.സി വിദ്യാര്തികളുടെ നേതൃത്വത്തില്‍ പൂച്ചെടികള്‍ ശേഖരിച്ചു . സ്കൂള്‍ അന്തരീക്ഷം പൂച്ചെടികള്‍ കൊണ്ട് മോടി പിടിപ്പിക്കുന്നതിനായാണ് ചെടികളുടെ ശേഖരണം നടത്തുന്നത് . ഇന്ന് കാലത്ത് നടന്ന ചെടികളുടെ ശേഖരണ ശ്രമത്തിനു നാടുകാരുടെ നിര്‍ലോഭമായ പിന്തുണ ലഭിച്ചു .തെച്ചി , മന്താരം ,ചെമ്പരത്തി തുടങ്ങി വിവിധ തരം ചെടികള്‍ സംഭാവനയായി ലഭിച്ചു .വിദ്യാര്‍ഥികളെ കൂടാതെ പോലീസുകാരും അധ്യാപകരായ , ശോഭ ടീച്ചര്‍ , സെല്‍വന്‍ മാസ്റ്റര്‍ , പി ടി ഐ വൈസ് പ്രസിഡന്റ്‌ എന്‍. ഹരിദാസ്‌ എന്നിവരും പങ്കെടുത്തു .


രക്ഷകര്‍ത്താക്കള്‍ക്കായി പരിശീലന ക്ലാസ് നടത്തി



സ്കൂളില്‍ പഠന നിലവാരം കുറവുള്ള വിദ്യാര്തികളുടെ രക്ഷകര്‍ത്താക്കള്‍ക്കായി പരിശീലന ക്ലാസ് നടത്തി. സ്കൂള്‍ എച് .എം കെ എന്‍ ലളിത ഉത്ഘാടനം ചെയ്തു . എച് എം .രാമചന്ദ്രന്‍ , പി ടി ഐ വൈസ് പ്രസിഡന്റ്‌ . എന്‍ .ഹരിദാസ്‌ സ്വാഗതം പറഞ്ഞു . മുന്‍ പി ടി ഐ പ്രസിഡന്റ്‌ നാരായണന്‍കുട്ടി ,രാമകൃഷ്ണന്‍ മാസ്റ്റര്‍ പ്രസംഗിച്ചു . ആര്‍. സുധര്സനന്‍ ക്ലാസ്സെടുത്തു .