Sunday, September 21, 2014

സ്കൂളിലെ ശുചി മുറിയുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു

സ്കൂളിലെ ശുചി മുറിയുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു .ശുചിത്വ മിഷന്റെ സഹായത്തോടെ 22 ലക്ഷം രൂപ ചിലവിട്ടുള്ള ടോയിലെറ്റ് നിര്മ്മാണ പ്രവർത്തനങ്ങൾക്  തുടക്കമായി. .ആദ്യഘട്ടത്തിൽ രാമനുജാൻ ബിൽഡിംഗ്‌ നു ചേര്ന്നുള്ള ഭാഗത്താണ്  18 ശുചി മുറികള നിര്മ്മിക്കുന്നത് .നിര്മ്മാണ പ്രവർത്തനങ്ങൾക്ക് പി ടി എ നേരിട്ട് മേല്നോട്ടം വഹിക്കുന്നു .




























ആശുപത്രി പരിസരത്തു വൃക്ഷത്തൈ വെച്ചുപിടിപ്പിച്ചു

എൻ എസ് എസ് വളണ്ടിയര്മാരുടെ നേതൃത്വത്തിൽ ടയറ സ്രീറ്റിലെ ആശുപത്രി പരിസരത്തു വൃക്ഷത്തൈ വെച്ചുപിടിപ്പിച്ചു .സമീപത്തുള്ള അംഗനവാടി പരിസരം വൃത്തിയാക്കി .










പാർക്കിന്റെ ശുചീകരണവും മേൽനോട്ടവും ഏറ്റെടുത്തു .

സ്കൂളിലെ നാഷണൽ സർവിസ് സ്കീം വളണ്ടിയർമാർ സ്കൂളിനു മുന്നിലെ മുന്സിപൽ പാർക്കിന്റെ ശുചീകരണവും മേൽനോട്ടവും ഏറ്റെടുത്തു .




പൂക്കള മത്സരം ,ഓണസദ്യ

ഓണാഘോഷത്തിന്റെ ഭാഗമായി ഹയെർ സെക്കണ്ടറി വിഭാഗത്തിൽ പൂക്കള മത്സരം ,ഓണസദ്യ എന്നിവ സംഘടിപ്പിച്ചു .





പാഠ പുസ്തകത്തിലെ അദ്ധ്യായം നാടകമാക്കി

സ്കൂളിലെ സോഷ്യൽ സയിന്സ് ക്ളബ് ൻറെ ആഭിമുഖ്യത്തിൽ പഠന പ്രവര്ത്തനത്തിന്റെ ഭാഗമായി വിദ്ധ്യാർത്തികൾ പാഠ പുസ്തകത്തിലെ അദ്ധ്യായം നാടകമാക്കി അവതരിപ്പിച്ചു .രണ്ടാം ലോക മഹായുദ്ധത്തിനു കാരണമായ വിഷയങ്ങളായിരുന്നു നാടക പ്രമേയം .പാഠ ഭാഗങ്ങളെ എങ്ങിനെ കുട്ടികളിൽ അനായാസേന എത്തിക്കാം എന്ന ഉദ്ധേശമായിരുന്നു അധ്യാപകരുടെത് .
നാടകത്തിൽ ഇരുപതോളം വിദ്യാർത്തികൾ പങ്കെടുത്തു .സോഷ്യൽ സയിന്സ് ക്ളബ്  അദ്യാപകൻ seൽവൻ മാസ്റെർ നേതൃത്വം നല്കി .രചനയും സംവിധാനവും മലയാളം അദ്ധ്യാപകൻ മണികണ്ടൻ മാസ്റ്റർ നിർവ്വഹിച്ചു .സ്കൂൾ സ്മാർട്ട്‌ റൂമിൽ അധ്യാപകരുടെയും വിധ്യാർത്തികളുടെയും മുന്നിൽ നാടകം അവധാരിപ്പിച്ചപ്പോൾ നീണ്ട കരഘോഷത്തോടെ എല്ലാവരും സ്വീകരിച്ചു .


നിയമ ബോധ വല്കരണ ക്ളാസ് സംഘടിപ്പിച്ചു

സ്കൂളിലെ നിയമ പഠന ക്ളബ് കുട്ടികള്ക്കായി നിയമ ബോധ വല്കരണ ക്ളാസ് സംഘടിപ്പിച്ചു .അസി.പബ്ളിക് പ്രോസിക്യുട്ടെർ അഡ .പ്രേംനാഥ് ക്ളാസ് എടുത്തു .പി ടി എ പ്രസിഡന്റ്‌ എന.ഹരിദാസ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ എച് .എം രാധിക ,അഡി .എച് എം മുരളികുമാരൻ,ഡെപ്യുട്ടി എച് എം ദേവകി എന്നിവര് പ്രസംഗിച്ചു .



ഗുരുവന്ദനം ചടങ്ങ് സംഘടിപ്പിച്ചു

പി ടി എ യുടെ ആഭിമുക്യത്തിൽ സ്കൂളിൽ ഗുരുവന്ദനം ചടങ്ങ് സംഘടിപ്പിച്ചു .1980 മുതൽ സ്കൂളിൽ ജ്യോലി ചെയ്തു വിരമിച്ച 150 ഓളം പൂർവ്വ അദ്യാപകർ പങ്കെടുത്തു .പൂർവ്വ അധ്യാപകരുടെ കൂടി ചേരൽ സ്കൂളിൽ വിദ്യാർത്തികൾക്കും അധ്യാപകർക്കും രക്ഷിധാക്കൾകും പുത്താൻ അനുഭവമായി മാറി .അധ്യാപകർ ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു .ചടങ്ങിൽ പങ്കെടുത്ത എല്ലാ പൂർവ്വ  അധ്യാപകരെയും വിദ്ധ്യാർത്തികളും , രക്ഷിധാക്കളും ആദരിച്ചു .പ്രിൻസിപ്പൽ സൈനുദീൻ , എച്.എം രാധിക ,അഡി .എച് എം .മുരളി കുമാരൻ .പി.ടി എ പ്രസിഡന്റ്‌ എൻ .ഹരിദാസ്‌ ,സ്റ്റാഫ്‌ സെക്രെട്ടറി പുഷ്പ,ജെൻസി എന്നിവരും പങ്കെടുത്തു